madavoor

കിളിമാനൂർ: മടവൂർ നാളം സാംസ്കാരിക സംഘടനാ പത്ഭൂഷൻ മടവൂർ വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച്‌ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നാളം പ്രസിഡന്റ് ദേവദാസിന്റെ അദ്ധ്യക്ഷതയിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. നാളം വൈസ് പ്രസിഡന്റ് സി.ആർ. ഗിരീഷ് സ്വാഗതം പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. രവീന്ദ്രൻ ഉണ്ണിത്താൻ അനുസ്മരണ പ്രഭാഷണവും, പ്രണാമമർപ്പിച്ച് വാർഡ് മെമ്പർ രജിത, കലാമണ്ഡലം രാധാകൃഷ്ണൻ, സി.പി.ഐ എൽ.സി സെക്രട്ടറി മടവൂർ സലിം എന്നിവരും നാളം ജോ. സെക്രട്ടറി എം. ലാലു കൃതജ്ഞതയും പറഞ്ഞു.