പൂവാർ: പൊതു വിദ്യാലയങ്ങളെ ലോകത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന അതി നൂതനമായ പൊതു വിദ്യാലയങ്ങളെ ലോകത്തിനാകെ മാതൃകയാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന അതി നൂതനമായ പ്രവർത്തനങ്ങളുടെ ക്രോഡീകരണമാണ് പഠനോത്സവം. ഇതിന്റെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠന മികവുകൾ സമൂഹവുമായി പങ്കുവെയ്ക്കുന്ന പഠനോത്സവത്തിന്റെ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം പൂവാർ പഞ്ചായത്ത് പ്രസിഡണ്ട് അജിതാ ശശിധരൻ നിർവഹിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അധ്യാപകനും ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ജഗ്‌നേഷ്യസ് മൺറോ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എം. ജിസ്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് അംഗം വിനീത് കുമാർ, നെയ്യാറ്റിൻകര ബി.ആർ.സി.യിലെ ബി.പി.ഒ.ഡോ. ജി. സന്തോഷ് കുമാർ, വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ, പി.ടി.എ.വൈസ് പ്രസിഡന്റ് മെഹബൂബസ് ഖാൻ.എസ്, എം.സി.ചെയർമാൻ എം. നവാസ് എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എം. പുഷ്പാ ബായി കൃതജ്ഞത പറഞ്ഞു. വിവിധ വിഷയങ്ങളിൽ കോർണർ പ്രദർശനങ്ങളും സ്റ്റേജ് അവതരണങ്ങളും നടക്കുകയുണ്ടായി.