budget

നെയ്യാറ്റിൻകര: നഗരസഭയുടെ 2019-20 വർഷത്തേക്കുള്ള ബഡ്ജറ്റ് നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു അവതരിപ്പിച്ചു. 141,56,17711 കോടി രൂപ വരവും 133,48,05362 രൂപ ചിലവും 8,08,12349 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ആറാലുമ്മൂട് കാലിചന്ത സ്ഥലത്ത് ആധുനിക രീതിയിൽ നെയ്യാർ കൺവെൻഷൻ സെന്റർ ഒരു കോടി ചിലവിൽ നിർമ്മിക്കും. ആറാലുമ്മൂട് മാർക്കറ്റ് നവീകരണത്തിന് 25 ലക്ഷം, ഓലത്താന്നി മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ 75 ലക്ഷം, മുനിസിപ്പൽ സ്റ്റേഡിയം നവീകരിക്കുന്നതിന് 50 ലക്ഷം, പെരുമ്പഴുതൂർ മിനി സ്റ്റേഡിയത്തിന് 20 ലക്ഷം, ഓലത്താന്നി പി.എച്ച്. സെന്ററിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് പണിയാൽ 50 ലക്ഷം, മൂന്നുകല്ലിൻമൂട് ആയുർവേദ ആശുപത്രിയിൽ കട്ടിൽ വാങ്ങാൻ 25 ലക്ഷം, 1938 ലെ നെയ്യാറ്റിൻകര വെടിവെയ്പ്പിന്റെ സ്മാരകം പണിയും. ഗേൾസ് ഹൈസ്കൂൽ ഓഡിറ്റോറിയം നവീകരിക്കാൻ 20 ലക്ഷം, വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ 52 ലക്ഷവും ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ഭൂമി വാങ്ങാൻ 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പുറമേ ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശമേറ്റ അരുവിപ്പുറത്ത് നാട്ടരങ്ങ് കേന്ദ്രവും ഒപ്പം നഗരസഭയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി ജേർണലിസം സ്കൂളും ആരംഭിക്കും.