കടയ്ക്കാവൂർ: വക്കം ഗണപതിപുര പുരുഷ സ്വയം സഹകരണ സംഘം വാർഷികം വക്കം കായലോരം റിസോൾട്ടിൽ നടന്നു. സംഘം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം അംഗങ്ങളുടെ മക്കളിൽ പത്താം ക്ളാസിൽ എല്ല വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനം വീണാചന്ദ്രൻ നൽകി. സംഘത്തിലെ ഏറ്റവും മുതിർന്ന അംഗമായ വക്കം രാജനെ പൊന്നാടഅണിയിച്ച് ആദരിച്ചു. ബി. അൻസാരി (പ്രസിഡന്റ്) കെ. രാമകൃഷ്ണൻ( വൈസ് പ്രസിഡന്റ്), എൻ.എസ്. ചന്ദ്രൻ (സെക്രട്ടറി) ബി.കെ. സുരേഷ് ചന്ദ്രബാബു (ജോ. സെക്രട്ടറി ) അഭിലാഷ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായും തെരഞ്ഞെടുത്ത്.