jarsykal

മുടപുരം: ജില്ലാതല ബ്ലോക്ക് ഗെയിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് ചിറയിൻകീഴ് ബ്ലോക്കിലെ സ്പോർട്സ് താരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ .സുഭാഷ് ജഴ്‌സികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായി അമ്മയുടെ അദ്ധ്യക്ഷതയിൽ ബി.ഡി.ഒ വിഷ്ണു മോഹൻദേവ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ്. ചന്ദ്രൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, സി.പി. സുലേഖ, ദേവ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മോനി ശാർക്കര, ജോയിന്റ് ബി.ഡി.ഒ എസ്.ആർ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബോൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി,ടീം അംഗങ്ങൾക്കും കോച്ചുമാർക്കും ടീം മാനേജർമാർക്കും ജഴ്‌സികൾ വിതരണം ചെയ്തു.