വെള്ളറട: മുൻ ഡി.സി.സി മെമ്പറും കുന്നത്തുകാൽ സർവീസ് സഹകരണ സംഘം ബോർഡ് മെമ്പറും കുന്നത്തുകാൽ ഹൗസിംഗ് സഹകരണ സംഘം സ്ഥാപക പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന എസ്. രാമചന്ദ്രൻ നായരുടെ ഒൻപതാം ചരമ വാർഷികം മണവാരിയിലെ സ്മൃതി മണ്ഡപത്തിൽ നടന്നു. പുഷ്പാർച്ചനയ്ക്കശേഷം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് വൈ. സത്യദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ വണ്ടിത്തടം പത്രോസ്, ബ്ളോക്ക് ഭാരവാഹികളായ കാരക്കോണം ഗോപൻ, തത്തലം രാജു, വിനു, അനീഷ്, കെ.പി. സുകുമാരൻ നായർ, തേരണി സോമൻ, ആനാവൂർ ബിനു, രാജേഷ് സുകുമാരൻ നായർ, ഗോപി തുടങ്ങിയവർ പങ്കെടുത്തു.