chayam

വിതുര: പുരാതനവും പ്രസിദ്ധവുമായ വിതുരചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാവാർഷികവും, ദേശീയമഹോത്സവവും ഇന്ന് കൊടിയേറി 17ന് സമാപിക്കും. എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരികും. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയും ക്ഷേത്രമേൽശാന്തി എസ്. ശംഭുപോറ്റിയും നേതൃത്വം നൽകും. ഇന്ന് രാവിലെ 10.45ന് തൃക്കൊടിയേറ്റ്, ഉച്ചക്ക് അന്നദാനം, രാത്രി ഏഴിന് പുഷ്പാഭിഷേകം, നാടൻപാട്ട്, ചെമ്പടയാട്ടം, നാളെ രാത്രി എട്ടിന് സംഗീതകച്ചേരി, 11ന് രാവിലെ വിവിധ പൂജകൾ തുടർന്ന് ചായത്തമ്മക്ക് താലി സമർപ്പണവും, മുത്തുക്കുട സമർപ്പണവും, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 12ന് രാത്രി എട്ടിന് ബാലെ. 13ന് രാത്രി 7ന് ആത്മീയപ്രഭാഷണം, 9ന് കളംകാവൽ, 14ന് രാവിലെ സമ്പൂർണനാരായണീയ പാരായണം, തുടർന്ന് കളംകാവൽ, രാത്രി 8ന് വിൽക്കലാമേള, 15ന് രാവിലെ വിവിധപൂജകൾക്ക് ശേഷം മെഡിക്കൽക്യാമ്പ്, രാത്രി എട്ടിന് നാടകം. 16ന് രാവിലെ സമൂഹപൊങ്കാല വൈകിട്ട് അഞ്ചിന് വണ്ടിയോട്ടം, തുടർന്ന് ഉരുൾ, വലിയഉരുൾ, താലപ്പൊലി, പള്ളിപ്പലക എഴുന്നള്ളത്ത്, സമാപനദിനമായ 17ന് രാവിലെ 8ന് നിലത്തിൽപോര്, വൈകിട്ട് 4ന് ഒാട്ടം, പൂമാല ചമയ്ക്കൽ, 4ന് തൂക്കം വഴിപാട്, വൈകിട്ട് 4ന് തൂക്കം നേർച്ച, ഒാട്ടം ഘോഷയാത്ര. വൈകിട്ട് 5ന് വിതുര ശ്രീമഹാദേവർ ശ്രീദേവീ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിതുര ഹൈസ്കൂൾ ജംഗ്ഷൻ, കലുങ്ക് ജംഗ്ഷൻ, കല്ലുവെട്ടാൻകുഴി, കൊപ്പം, മേലേകൊപ്പം, ചായം വഴി ക്ഷേത്രത്തിൽ സമാപിക്കും. രാത്രി 11ന് ഗാനമേള, പുലർച്ചെ മൂന്നിന് ഗുരുസി എന്നിവ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ്‌കുമാർ, എൻ. രവീന്ദ്രൻ നായർ, എസ്. ജയേന്ദ്രകുമാർ,കെ. മുരളീധരൻ നായർ, തങ്കപ്പൻ പിള്ള, പി. ബിജുകുമാർ, കെ.എൽ. ജയൻബാബു എന്നിവർ അറിയിച്ചു.