തിരുവനന്തപുരം: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് രാജ്യത്തെ പെൻഷൻ റെഗുലേറ്ററായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ലീഡർഷിപ്പ് കാപ്പിറ്റൽ അവാർഡ്. കേന്ദ്ര സർക്കാരിന്റെ അടൽ പെൻഷൻ യോജനയിലെ മികച്ച പ്രവർത്തനമാണ് ഇസാഫ് ബാങ്കിനെ അവാർഡിന് അർഹമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ സർവീസ് സെക്രട്ടറി രാജീവ് കുമാറിൽ നിന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് അവാർഡ് ഏറ്റുവാങ്ങി.
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാൻ ഹേമന്ത് ജി. കോൺട്രാക്‌ടർ, അതോറിറ്റിയുടെ സ്ഥിരാംഗം സുപ്രതിം ബന്ദോപാദ്ധ്യായ എന്നിവർ സംബന്ധിച്ചു. സ്‌മോൾ ഫിനാൻസ് ബാങ്ക് വിഭാഗത്തിൽ ഇസാഫ് ബാങ്ക് മാത്രമാണ് അവാർഡ് നേടിയത്.
ഫോട്ടോ
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ ഏർപ്പെടുത്തിയ ലീഡർഷിപ്പ് കാപ്പിറ്റൽ അവാർഡ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് കേന്ദ്ര ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി രാജീവ് കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു. അതോറിറ്റി സ്ഥിരം അംഗം സുപ്രതിം ബന്ദോപാദ്ധ്യായ സമീപം.