pinarayi-vijayan-

തിരുവനന്തപുരം.വ്യവസായ സൗഹാർദ കേരളം കെട്ടിപ്പടുക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ നിശ്ചയദാർഢ്യത്തോടെയാണ് മുന്നോട്ടു പോയതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടത്തരംചെറുകിടസൂക്ഷ്മ സംരംഭങ്ങൾക്ക് നൽകിയ പിന്തുണയും പ്രോത്സാഹനവും സൃഷ്ടിച്ച മാ​റ്റം വലുതാണെന്നും കുറിപ്പിൽ പറയുന്നു.

മുൻപുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തി കേരള ഇൻവെസ്​റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലി​റ്റേഷൻ ആക്ട് 2018 നടപ്പാക്കി. 2018ലെ യു.എൻ സുസ്ഥിര വികസന ഇൻഡക്സിൽ വ്യവസായം, നൂതനതാ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ കേരളം മുൻനിരയിൽ എത്തി എന്നുള്ളതും ശ്രദ്ധേയമാണ്.

ഇടത്തരംചെറുകിടസൂക്ഷ്മ വ്യവസായ മേഖലയിൽ ഉൽപ്പന്നങ്ങൾക്ക് ദേശീയ അന്തർദേശീയ വിപണി സജ്ജമാക്കുന്നതിലേക്കായി keralasme.com എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.

പ്രളയത്തിൽ ഉലഞ്ഞ വ്യവസായിക സംരംഭങ്ങളെ സംരക്ഷിക്കുന്നതിനും അവയെ പുനഃസ്ഥാപിക്കുന്നതിനുമായി 'പുനർജ്ജനി' പദ്ധതി സർക്കാർ നടപ്പാക്കുകയാണ്. 9 ശതമാനം പലിശ നിരക്കിൽ മൂന്ന് കോടി രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി.