തിരുവനന്തപുരം. സോളാർ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം 13 ന് വിധി പറയും . ബിജു രാധാകൃഷ്ണൻ ,സരിത.എസ്.നായർ എന്നിവരാണ് കേസിലെ പ്രതികൾ .
തിരുവനന്തപുരം കൊല്ലം ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം പട്ടം സ്വദേശിയും വ്യവസായിയും ആയ ടി.സി..മാത്യൂവിൽ നിന്ന് പണം തട്ടിയെടുത്തത്. തമിഴ് നാട്ടിൽ സ്ഥാപിച്ചിട്ടുളള കാറ്റാടി യന്ത്രങ്ങളിൽ നിന്ന വെെദ്യൂതി ഉത്പാദിപ്പിച്ച് അത് തമിഴ് നാട് സർക്കാറിന് വിൽക്കാമെന്നും അതിലേയ്ക്ക് മുതൽമുടക്കാനും മാത്യൂവിൽനിന്ന് പണം വാങ്ങിയിരുന്നു.