കൊല്ലം:ആട്ടോറിക്ഷാ ഡ്രൈവർ തേവള്ളി കല്ലിടാന്തിയിൽ ഷംസീറിനെ (42) വ്യാഴാഴ്ച രാത്രി തേവള്ളിയിലെ ബാറിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവള്ളി മാർക്കറ്റ് ജംഗ്ഷനിലെ ആട്ടോ ഡ്രൈവറായ ഷംസീറും സുഹൃത്തും ഇവിടെ മദ്യപിക്കാനെത്തിയിരുന്നതായി പറയുന്നു. പിന്നീട് ആട്ടോ പാർക്ക് ചെയ്ത സ്ഥലത്ത് ഷംസീറിനെ നിലത്തു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസെത്തി രാത്രിയോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ബാറിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബാറിലെത്തിയ സുഹൃത്തടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ഗൾഫിലായിരുന്ന ഷംസീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ: നദ്രിൻ. മക്കൾ: ഷെംറിൻ, അംറിൻ.