നെയ്യാറ്റിൻകര : കല്ലിയൂർ പഞ്ചായത്തിൽ ഇരുപത്തഞ്ചോളം കുളങ്ങളും കിണറുകളും ശുദ്ധജലത്തിനായി ഉപയോഗിച്ചിരുന്നു. ഇവയെല്ലാം തന്നെ ശുദ്ധിയാക്കാതെയും വൃത്തിയാക്കാതെയും കുളിക്കാനോ നനയ്ക്കാനോ കുടിവെള്ളത്തിനായി ഉപയോഗിക്കാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. വേനലിൽ വെള്ളായണി കായലിൽ നിന്നുമാണ് ജലമില്ലാത്ത സ്ഥലങ്ങളിൽ ജലം എത്തിക്കുന്നത്. ഇറച്ചിവേസ്റ്റും ഭക്ഷ്യ അവശിഷ്ടങ്ങളും കനാലുകളിലും കുളങ്ങളിലും വെള്ളായണി കായലിലുമായി നിക്ഷേപിക്കുകയാണ്. ഇവയെല്ലാം വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുകയും ഇവിടെ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വേണ്ട നടപടി സ്വീകരിക്കണമെന്ന് എ.പി.ജെ അബ്ദുൾ കലാം സാംസ്കാരിക പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.