cm

തിരുവനന്തപുരം: കായിക താരങ്ങളെ സർക്കാർ സർവീസിൽ നിയമിക്കുന്നതിൽ ചരിത്രമെഴുതുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സർക്കാർ സർവീസിലേക്ക് നിയമിക്കപ്പെടാൻ യോഗ്യരായ 248 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2011ൽ നിലച്ച, കായിക താരങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിലേക്കുള്ള നിയമനമാണ് ഈ സർക്കാറിന്റെ ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ പുനരാരംഭിക്കുന്നത്.

ഒരു വർഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വർഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഒരു തസ്തികയിൽ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ.ശ്രീജേഷിന് നേരത്തെ നിയമനം നൽകി. ഒരു തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മാ​റ്റിവച്ചു. ഓരോ വർഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയിൽ വേർതിരിവുണ്ട്. വ്യക്തിഗത ഇനങ്ങളിൽ നിന്നുള്ള 25 പേർക്കും ടീമിനങ്ങളിൽനിന്നുള്ള 25 പേർക്കുമാണ് ഓരോ വർഷവും ജോലി നൽകുക. ചിലർ ഒന്നിലേറെ വർഷങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏതു ലിസ്​റ്റിലാണോ ആദ്യം ഉൾപ്പെട്ടത് എന്ന മുൻഗണനയിലാകും അവർക്ക് നിയമനം നൽകുകയെന്നും അദ്ദേഹം പറഞ്ഞു.