bjp-

ചെങ്ങന്നൂർ: നടൻ മോ​ഹൻ​ലാൽ, സു​രേ​ഷ് ഗോ​പി, പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം ശ​ശി​കു​മാ​ര വർ​മ്മ എ​ന്നി​വ​രെ സ്ഥാ​നാർ​ത്ഥിക​ളാ​ക്കി ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട​ണ​മെ​ന്ന് ആർ.​എ​സ്.എ​സ് കേ​ര​ള​ഘ​ട​കം ബി.​ജെ.​പി ദേ​ശീ​യ ​നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെട്ടതായി സൂചന. വി​വി​ധ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളിൽ ആർ​.എ​സ്.​എ​സ് ന​ട​ത്തി​യ സർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നിർ​ദേ​ശം.

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഹൈദരാബാദിലെ കുഞ്ഞാലി മരയ്ക്കാറിന്റെ ഷൂട്ടിൽ സൈറ്റിലെത്തി മോഹൻലാലിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. മോഹൻലാൽ സമ്മതം മൂളിയില്ലെങ്കിലും പേര് സജീവമായി നിലനിറുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.

അതിനിടെ ഇടത് പാളയത്തിലെ ചില സിനാമാ താരങ്ങളെയും രംഗത്തിറക്കാൻ സംഘപരിവാർ ആലോചിക്കുന്നുണ്ട്. ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയല്ല,​ വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം.

തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ഹൻ​ലാ​ലി​നെ​യും കൊ​ല്ല​ത്ത് സു​രേ​ഷ്‌ ​ഗോ​പി​യെ​യും പൊ​തു​സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​പ്പി​ച്ചാൽ നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ആർ​.എ​സ്.എ​സ് നി​ല​പാ​ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ബി​.ജെ.​പി ദേ​ശീ​യ ജ​ന​റൽ സെ​ക്ര​ട്ട​റി രാം​ലാ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​ച​യിൽ ഇ​ക്കാ​ര്യം കേ​ര​ള​ത്തി​ലെ ആർ​.എ​സ്.​എ​സ് നേ​താ​ക്കൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്ഥി​രം പാർ​ട്ടി മു​ഖ​ങ്ങ​ളെ​ക്കാൾ സ്വീ​കാ​ര്യ​ത​യു​ള്ള പൊ​തു​സ്വ​ത​ന്ത്രർ സ്ഥാ​നാർ​ത്ഥി​ക​ളാ​യാൽ താ​മ​ര വി​രി​യി​ക്കാ​മെ​ന്നാ​ണ് ആർ.​എ​സ്.​എ​സിന്റെ പ്രതീക്ഷ. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ആർ​.എ​സ്.​എ​സ് ര​ഹ​സ്യ​ സർ​വേ പൂർത്തിയാക്കി. ബി​ജെ​പി ഏ​റ്റ​വും പ്ര​തീ​ക്ഷ വയ്​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് ആർ.​എ​സ്​.എ​സ് സർ​വേയിൽ മു​ന്നി​ലെ​ത്തി​യ​ത് മോ​ഹൻ​ലാ​ലാ​ണ്. തൊ​ട്ടു​പി​ന്നിൽ കു​മ്മ​നം​രാ​ജ​ശേ​ഖ​രൻ. ലാ​ലി​നെ ബി.​ജെ.​പി ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഇ​റ​ക്ക​ണ​മെ​ന്നാ​ണ് ആർ.​എ​സ്​.എ​സ് നേ​താ​ക്കൾ രാം​ലാ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​ച​യിൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. കൊ​ല്ലത്ത് സു​രേ​ഷ്‌​ ഗോ​പി​യെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആർ.​എ​സ്.​എ​സ് മു​ന്നോ​ട്ടുവ​ച്ച മ​റ്റൊ​രു പൊ​തു​സ്വ​ത​ന്ത്രൻ പ​ന്ത​ളം കൊ​ട്ടാ​ര പ്ര​തി​നി​ധി ശ​ശി​കു​മാര വർ​മ്മ​യാ​ണ്. ശ​ബ​രി​മ​ല സ്​ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ ക​ടു​ത്ത നി​ല​പാട് സ്വീകരിച്ച ശ​ശി​കു​മാര വർ​മ്മ​യാണ് പ​ത്ത​നം​തി​ട്ട​യി​ലെ ആർ​.എ​സ്.എ​സ് സർ​വേ​യിൽ മു​ന്നി​ലെ​ത്തി​യ​ത്.

പാർ​ട്ടി​ക്ക് അ​തീ​ത​മാ​യ വോ​ട്ടു​കൾ സ​മാ​ഹ​രി​ക്കാൻ പൊ​തു​സ്വ​ത​ന്ത്രർ വ​ഴി ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കുകൂ​ട്ടൽ. സാ​ധാ​ര​ണ നി​ല​യിൽ ബി.​ജെ.​പി സം​സ്ഥാ​ന ഘ​ട​കം കൊ​ടു​ക്കു​ന്ന പ​ട്ടി​ക​യിൽ നി​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​മാ​ണ് അ​ന്തി​മ സ്ഥാ​നാർ​ത്ഥി​യെ തീ​രു​മാ​നി​ക്കാ​റു​ള്ള​ത്. എ​ന്നാൽ ഇ​ത്ത​വ​ണ ആർ​.എ​സ്​.എ​സ് നേ​ര​ത്തെ ത​ന്നെ സ്ഥാ​നാർ​ത്ഥി​യു​ടെ കാ​ര്യ​ത്തിൽ സ​ജീ​വ ഇ​ട​പെ​ടൽ ന​ട​ത്തു​ക​യാ​ണ്‌.