നേമം: പുന്നമൂടിൽ സഹോദരങ്ങളുടെ ഭാര്യമാർ അര മണിക്കൂറിന്റെ വ്യത്യാസത്തിൽ നിര്യാതരായി. പകലൂർ, ശരണ്യ ഭവനിൽ ശശീന്ദ്രന്റെ ഭാര്യ ഗിരിജകുമാരി (56),പുന്നമൂട് ലളിത ഭവനിൽ സതീശന്റെ ഭാര്യ പ്രസന്നകുമാരി (49) എന്നിവരാണ് അടുത്തടുത്ത് മരിച്ചത്. ശശീന്ദ്രനും സതീശനും സഹോദരങ്ങളാണ്.
വെള്ളിയാഴ്ച രാത്രി 10 ന് ഹൃദയസ്തംഭനത്താലാണ് ഗിരിജ മരിച്ചത്. ഗിരിജയുടെ മരണം അറിഞ്ഞ് 10.30 ന് കുഴഞ്ഞുവീണ പ്രസന്നകുമാരിയെ ശാന്തിവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസന്നകുമാരി നന്തൻകോട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കരിയാണ്. ഇവർക്ക് മക്കൾ ഇല്ല. ശശീന്ദ്രനും ഗിരിജയ്ക്കും 2 മക്കൾ: ശരണ്യ, ശ്യാമിലി .മരുമക്കൾ അനിൽകുമാർ, വിഷ്ണു. ഗിരിജയെ പകലൂർ വീട്ടുവളപ്പിലും പ്രസന്നകുമാരിയെ അവരുടെ സ്വദേശമായ അവണകുഴിയിലും സംസ്കരിച്ചു