കാട്ടാക്കട: ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവൽ -2019 ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.വിജു മോഹൻ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.ഗീതാ രാജശേഖരൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.ആർ.രമ കുമാരി.എൽ.പി.മായാദേവി,ബെൻ ഡാർവിൻ,ജില്ലാ പ്ലാനിംഗ് ആഫീസർ വി.എസ്.ബിജു,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആർ.എ.ഹിൽക്ക് രാജ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.അജിത,കെ.രാമചന്ദ്രൻ,വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ,കെ.ശരത്ചന്ദ്രൻ,ശ്രീരേഖ,ബി.ഷാജു,അസിസ്റ്റന്റ് ഡവലപ്മെൻറ് കമ്മിഷണർ പി.കെ.അനൂപ് എന്നിവർ സംസാരിച്ചു.ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാർച്ച് പാസ്റ്റ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും പൂവച്ചലിലും ആയി നടക്കുന്ന മത്സരങ്ങൾ 10ന് സമാപിക്കും.