വാർദ്ധക്യകാല പെൻഷനുകളെല്ലാം 1200 രൂപയായി വർദ്ധിപ്പിച്ചു നൽകിയിട്ടും സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനത്തിന് സഹായകരമായി ജോലി ചെയ്ത് റിട്ടയറായ മഹിളാപ്രധാൻ ഏജന്റുമാർക്ക് ഇപ്പോഴും നൽകുന്ന അടുത്തൂൺ 600 രൂപ മാത്രമാണ്. അറുന്നൂറു രൂപകൊണ്ട് എന്തെല്ലാം കാര്യങ്ങൾ നടക്കുമെന്ന് ഇനിയും പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ടതില്ലല്ലോ? മറ്റ് വൃദ്ധ പെൻഷൻകാരുടേതിനു തുല്യമായിട്ടെങ്കിലും വർദ്ധിപ്പിച്ചുതരണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കു 2016ലും 2017ലും നിവേദനം സമർപ്പിക്കുകയുണ്ടായി.
എന്നാൽ, പ്രതീക്ഷ തകർത്ത ഒരു മറുപടി ഇപ്പോൾ ലഭിക്കുകയുണ്ടായി. ഏജന്റുമാരുടെ പെൻഷൻ തുക വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനം എടുക്കാത്തതുകൊണ്ട് പെൻഷൻ വർദ്ധിപ്പിക്കാൻ കഴിയുന്നില്ല എന്ന്. സാമൂഹ്യനീതി മന്ത്രി ഒരു വനിത കൂടി ആയിട്ടും ഈ ഒരു തുല്യനീതി പ്രശ്നം പരിഹൃതമാകുന്നതിന് താമസം വരുത്തരുതെന്ന് അപേക്ഷിക്കുന്നു. ധനമന്ത്രിയും മുഖ്യമന്ത്രിയും ഇത് പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. 67 വയസ്സുകഴിഞ്ഞ ഒരു ദേശീയ സമ്പാദ്യ ഏജന്റിന്റെ അപേക്ഷയാണിത്.
കെ.സി. ശാരദ റിട്ട. മഹിളാ പ്രധാൻ ഏജന്റ്,
തൊടുപുഴ, മൊബൈൽ : 9447447280.