lali

കാട്ടാക്കട: മൈലോട്ടുമൂഴി ചായ്ക്കുളം റോഡരികത്തുവീട്ടിൽ ലാലി കുഞ്ഞു(63)നെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറേ നാളായി ഇവർ ഒറ്റയ്ക്കായിരുന്നു. ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു .തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്.കാട്ടാക്കട ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എസ്. എസ് . പ്രിൻസിന്റെ നേതൃത്വത്തിൽ ഇവരെ പുറത്തെടുത്തു .