block

മുടപുരം :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസന ഷേമ പദ്ധതികളുടെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനവും സമഗ്ര കേരകൃഷി വ്യാപന പദ്ധതിയുമാണ് ഡെപ്യൂട്ടി സ്പീക്കർ ഉദ്‌ഘാടനം ചെയ്തത്. തൊഴിലുറപ്പ് -റെയിൽവേ സംയുക്ത പ്രവർത്തികളുടെ ഉദ്‌ഘാടനവും രൂപരേഖ പ്രകാശനവും ഭിന്നശേഷിക്കാർക്ക് ട്രൈ സൈക്കിൾ, തൊഴിൽ പദ്ധതി ഓട്ടോ റിക്ഷ വിതരണവും ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ഫിറോസ്‌ലാൽ, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്. സിന്ധു, സന്ധ്യ സുജയ്,എൻ. ദേവ്, മഞ്ജു പ്രദീപ്, സിന്ധു കുമാരി, ഗീത സുരേഷ്, ജോയിന്റ് ബി.ഡി.ഒ എസ്.ആർ. രാജീവ്, നൗഷാദ്, രാജലക്ഷ്മി, ജയന്തി തുടങ്ങിയവർ സംസാരിച്ചു.