pinarayi-vijayan

തിരുവനന്തപുരം: മനസുവച്ചാൽ ഏത് പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാമെന്നുള്ളതിന് തെളിവാണ് ഒരു വ‌‌ർഷത്തെ കാലയളവിൽ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയ തോന്നയ്‌ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ 'ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ ഗവേഷണോന്മുഖമായ മുന്നോട്ടുപോക്കിന്റെ പ്രതീകമായി ഈ സ്ഥാപനം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, ഡോ. എ. സമ്പത്ത് എം.പി, തോമസ് ജെഫർസൺ (യു.എസ്.എ), യൂണിവേഴ്സിറ്റിയിലെ ഡോ. എം.വി. പിള്ള, ഗ്‌ളോബൽ വൈറസ് നെറ്റ്‌വർക്ക് പ്രസിഡന്റ് ഡോ. ക്രിസ്റ്റിയൻ ബ്രെഷോ, ഡബ്ളിൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് മെഡിസിനിലെ ഡോ. വില്യം ഹാൾ, ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ വൈറോളജി ഡയക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.

ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ഡോ. സുരേഷ് ദാസ്, ഡോ. എസ്. പ്രദീപ്കുമാർ, പ്രൊഫ. ജി.എം. നായർ, ഷാനിബാ ബീഗം, വി. സുമ, ബി. ലളിതാംബിക തുടങ്ങിയവർ സംബന്ധിച്ചു. ഇന്റർനാഷണൽ വൈറോളജി ഡിസ്‌കഷൻ മീറ്റും സംഘടിപ്പിച്ചു.