sabarimala-

തിരുവനന്തപുരം: കുംഭമാസ പൂജാവേളയിലും അക്രമകാരികളെ ശബരിമല സന്നിധാനത്തേക്ക് പ്രവേശി

പ്പിക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കെ.എസ്.ടി.എ 28-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുംഭമാസത്തിൽ ശബരിമലയിൽ എല്ലാവർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കും. സുപ്രീം കോടതിയിലെ കാര്യങ്ങളെക്കുറിച്ച് ദേവസ്വം കമ്മീഷണറോട് പ്രസിഡന്റ് ചോദിച്ചറിയുകയാണ് ചെയ്തത്. ഇത് വിശദീകരണം ചോദിച്ചു എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. മാദ്ധ്യമങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.