odakal

കിളിമാനൂർ: പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലൂടെ കടന്നു പോകുന്ന സരള ജംഗ്ഷൻ -എള്ളുവിള റോഡിൽ മാടൻ കാവ് ക്ഷേത്ര ജംഗ്ഷനിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ഓട്ടോകളും കാറുകളും ലോറികളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ മാടൻ നട ഭാഗത്ത് പഴയാറ്റിൽ നിന്ന് എത്തുന്ന വെള്ളം ഒഴുകി പോകാനാകാതെ കെട്ടിക്കിടക്കുന്നത് വൻ അപകടത്തിന് കാരണമാകുമായിരുന്നു.

ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവ് സംഭവമായിരുന്നു. മഴക്കാലത്ത് പഴയാറ്റിലെ വെള്ളം കൂടുതലായി എത്തി മുട്ടറ്റം വരെ ഉയരും. എള്ളുവിള മാടൻനട ഭാഗങ്ങളിലെ യാത്രക്കാർക്ക് കിളിമാനൂർ ജംഗ്ഷനിലും മാർക്കറ്റിലും ഒക്കെ എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെയുള്ള ഓs മണ്ണ് നിറഞ്ഞ് മൂടിയത് കാരണമാണ് ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളം കെട്ടി കിടക്കാൻ ഇടയായത്. കേരള കൗമുദി വാർത്തയെ തുടർന്ന് പഴയ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ സജിവമായി രംഗത്ത് എത്തുകയായിരുന്നു.