loan

തിരുവനന്തപുരം : ശമ്പളമുൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ 700 കോടി വായ്‌പയെടുക്കും. ഇതിന്റെ നടപടിതൾ നാളെ മുംബായിൽ നടക്കും. ഇൗയാഴ്ച അവസാനം പണം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറികളിൽ വൻതുകകൾക്കുള്ള ബില്ലുകൾ മാറുന്നതിനും നിയന്ത്രണമുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കും ഇതര വകുപ്പുകളിലെ പദ്ധതി നിർവഹണങ്ങൾക്കും തടസമുണ്ടാകുന്ന സാഹചര്യത്തിലാണ് വായ്‌പയെടുക്കാൻ തീരുമാനിച്ചത്.