1

ചിറയിൻകീഴ്: കേരള സർക്കാർ നടപ്പാക്കുന്ന ആർദ്രം മിഷന്റെ ഭാഗമായി, 71.6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളോടെ മൾട്ടി സ്പെഷ്യാലിറ്റിയാകാൻ ഒരുങ്ങുകയാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രി. 50.27 കോടി രൂപ ചെലവിൽ ആറു നിലകളിലായി 150 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമാ കെയർ സെന്റർ, പൗരാണിക കെട്ടിടത്തിന്റെ പുനരുദ്ധാരണം എന്നിവയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 21.36 കോടി രൂപക്ക് മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങും. 31.56 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. തിരഞ്ഞെടുത്ത 5 ആശുപത്രികളിൽ നടപ്പാക്കുന്ന ഇത്തരത്തിലുള്ള വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ജില്ലയിലെ ഏക ആശുപത്രിയാണിത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ശ്രമഫലമായാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിക്കാനായത്. നിർമാണോദ്ഘാടനത്തോടനുബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 2.5 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒ.പി ബ്ലോക്കിന്റെ രണ്ടാം നിലയുടെയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2017-18 വികസന ഫണ്ടുപയോഗിച്ച് നിർമിച്ച, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള വിശ്രമകേന്ദ്രം വാത്സല്യക്കൂടാരത്തിന്റെ ഉദ്ഘാടനവും നടക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ഡോ. എ. സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തും. അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പ്രോജക്ട് സമർപ്പിക്കും. മുൻ എം.എൽ.എമാരായ ആനത്തലവട്ടം ആനന്ദൻ, ശരത്ചന്ദ്ര പ്രസാദ്, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ, ജില്ലാപഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ഹെൽത്ത് ഡയറക്ടർ ഡോ. സരിത ആർ.എൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായി അമ്മ, ചിറയിൻകീഴ് ബ്ലോക്ക് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ് ലാൽ, ക്ഷേമകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, എം.വി. കനകദാസ്, ഡോ. പ്രീതകുമാരി, ഡോ. അരുൺ പി.വി, ആർ. രാമു, അഡ്വ. എസ്.ലെനിൻ, എൻ. വിശ്വനാഥൻ നായർ, ഡി. ടൈറ്റസ്, സാബു, എസ്. സിന്ധു, ഇളമ്പ ഉണ്ണികൃഷ്ണൻ, ആർ.കെ. രാധാമണി, ഐ.എം.എ സെക്രട്ടറി ഡോ. സുൽഫി, ജി. ചന്ദ്രശേഖരൻ നായർ, വിഷ്ണുമോഹൻ ദേവ് എന്നിവർ സംസാരിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന ഡി.എസ് നന്ദിയും പറയും.