mandaicade-temple

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ കലശാഭിഷേകം നടന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ കലശാഭിഷേക യാഗശാല പൂജയും നടന്നു. തുടർന്ന് ഇന്നലെ രാവിലെ 9നും 10.30നും ഇടയിലുള്ള മുഹൂർത്തത്തിൽ വെള്ളിമല ശ്രീ വിവേകാനന്ദ ആശ്രമ ചൈതന്യാന്ദജി മഹാരാജ്, ചെങ്കൽപട്ട് തിരുവടി ശൂലം ഭൈരവർ രുദ്രാലയ പീഠതിപതി ശിവശ്രീ ഭൈരവ സിദ്ധാനന്ദ സ്വാമികൾ, കന്യാകുമാരി ജില്ലാ വള്ളലാർ പ്രസിഡന്റ്‌ പദ്മൊന്ദ്ര സ്വാമികൾ എന്നിവരുടെ നേതൃത്വത്തിലാണ് കലശാഭിഷേകം നടന്നത്. ഇതിൽ തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രധിനിധി ദളവായിസുന്ദരം ഇരണിയൽ സബ് ജഡ്ജ് സെൽവനായകി കണ്ണൻ, കുളച്ചൽ എം.ൽ.എ പ്രിൻസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മണ്ടയ്ക്കാട് ക്ഷേത്രത്തിൽ ആദ്യമായി നടന്ന കലശാഭിഷേകമായതിനാൽ ദർശനത്തിന് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്.