ഉഴമലയ്‌ക്കൽ: സർവമത തീർത്ഥാടന കേന്ദ്രമായ ഉഴമലയ്‌ക്കൽ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവവും ആഘോഷപരിപാടികളും ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു കേരളകൗമുദി ഉഴമലയ്ക്കൽ എക്സ്‌പോയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ, വാർഡ് മെമ്പർ ഷൈജാ മുരുകേശൻ, എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എസ്.വി. രതീഷ് എന്നിവർ സംസാരിച്ചു.