കൊല്ലം: വ്യോമസേനയിൽനിന്ന് അവധിക്കുവന്ന മകനെ കൂട്ടിക്കൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്കുപോകവേ സ്കൂട്ടറിൽ കാറിടിച്ച് ചികിത്സയിലായിരുന്ന കുണ്ടറ പുലിയില ബിനുഭവനിൽ ചന്ദ്രബാബു (51) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 3.30ന് കൊല്ലം ബൈപാസിൽ അയത്തിൽ ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ മേവറത്ത് നിന്ന് അമിത വേഗത്തിൽ വന്നകാർ ചന്ദ്രബാബുവിന്റെ സ്കൂട്ടറിൽ ഇടിച്ചശേഷം നിറുത്താതെ പോവുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കശുഅണ്ടി തൊഴിലാളിയായ സുധയാണ് ഭാര്യ. മക്കൾ: ബിനു, ബിജി. മരുമകൻ: പ്രസൂൻ.