കോവളം:കോട്ടുകാൽ കൊല്ലകോണം ശ്രീ യക്ഷിയമ്മ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിയും വിവേകാനന്ദ സാംസ്കാരിക വേദിയും സംയുക്തമായി രൂപം നൽകിയ ജീവകാരുണ്യ പദ്ധതിയായ ജീവദായിനിയുടെ ഒന്നാം വാർഷികം ചലച്ചിത്രതാരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്നു. ജ്വാല ഫൗണ്ടേഷൻ സ്ഥാപക അശ്വതി ജ്വാല മുഖ്യാതിഥിയായിരുന്നു. കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ, കെ.ഇ.ബി.എസ് ഓർഗനൈസിംഗ് സെക്രട്ടറി ബൈജു നെല്ലിമൂട്, അയ്യപ്പസേവാ സംഘം കേന്ദ്ര ഇലക്ട്രൽ അംഗം കാഞ്ഞിരംകുളം ഗിരി, ഡോ. നസ്റ, സെക്രട്ടറി കെ.ജി. ഗോപകുമാർ, വിവേകാനന്ദ സാംസ്‌കാരികവേദി സെക്രട്ടറി അനന്ദു.എസ്.എസ് തുടങ്ങിയവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ രോഗനിർണയ ക്യമ്പും നടന്നു.