moli

കിളിമാനൂർ: അമ്മ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ രോഗിയായ മകനും മരിച്ചു. ഇരുവർക്കും വിദഗ്ദ്ധ ചികിത്സയ്ക്ക് പണമില്ലായിരുന്നു. ഞാവേലിക്കോണം ചരുവിള പുത്തൻവീട്ടിൽ മോളി (45) യും മനു (26)വുമാണ് മരിച്ചത്. കൂലിപ്പണിക്കാരനായ മുരളിയുടെ ഭാര്യയാണ് മോളി.വർഷങ്ങളായി മോളിക്ക് ഡയബറ്റിസായിരുന്നു. മനുവിന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. ഇതിനിടയിൽ മോളിയുടെ അസുഖം കലശലാകുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു. എന്നാൽ ശനിയാഴ്ച രാത്രി രണ്ട് മണിയോടെ മരിച്ചു. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ മൃതദേഹം സംസ്ക്കരിച്ചു. കർമ്മകളിൽ പങ്കെടുത്ത മനുവിന് അസുഖം കലശലായി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 മണിക്ക് മരിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ അമ്മയുടെ ചിത്രയ്ക്കരുകിൽ മറ്റൊരു ചിതയൊരുക്കി സംസ്ക്കരിക്കുകയായിരുന്നു.ടെക്നോപാർക്കിൽ ക്ലീനിംഗ് ജോലി ചെയ്തു വരുകയായിരുന്നു. ഇതിനിടയിലാണ് ഇരുവൃക്കകളും തകരാറിലായത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ മനോജ്, പ്ലസ് ടു കഴിഞ്ഞ മാളു എന്നിവർ സഹോദരങ്ങൾ. .