മുടപുരം: സി.പി.ഐ മംഗലപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ മംഗലപുരം പഞ്ചായത്ത് മെമ്പറും ആയിരുന്ന ഡി .പ്രകാശിന്റെ കുടുംബത്തിന് സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി നിർമ്മിച്ച് നൽകിയ പുതിയ വീടിന്റെ താക്കോൽ ദാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രൻ നിർവഹിച്ചു .
ജീവിത പ്രാരാബ്ദങ്ങളെ വകവയ്ക്കാതെ പൊതുപ്രവർത്തന രംഗത്ത് തിളങ്ങിയ വ്യക്തിയായിരുന്നു ഡി. പ്രകാശ് എന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മങ്കോട് രാധാകൃഷ്ണൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, സംസ്ഥാന കൗൺസിൽ അംഗം മനോജ്. ബി. ഇടമന, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.കെ. രാജു, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷണൻ, ഡെപ്യൂട്ടി മേയർ രാഖി, മണ്ഡലം സെക്രട്ടറി എ.എം. റൈയ്‌സ്, അരുവിക്കര മണ്ഡലം സെക്രട്ടറി റഷീദ്, കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു, ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി നിർമ്മല കുമാർ, മുല്ലശ്ശേരി മധു, മംഗലപുരം ഷാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സി.പി.ഐ മംഗലപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ മംഗലപുരം പഞ്ചായത്ത് മെമ്പറും മുൻ കയർവർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന ഡി. പ്രകാശിന്റെ വേർപാടിൽ ഒറ്റപ്പെട്ട കുടുംബത്തെ സഹായിക്കാനായി സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുകയായിരുന്നു.