ശിവഗിരി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിനു ലഭിക്കുന്ന സീറ്റുകളിൽ ആര് സ്ഥാനാർത്ഥിയാകണമെന്നു തീരുമാനിക്കുന്നത് ബി.ജെ.പി അല്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. താൻ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അഞ്ചോ ആറോ സീറ്രുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കുമെന്നും പാർട്ടി അദ്ധ്യക്ഷനായ തുഷാർ വ്യക്തമാക്കി.
താൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.പക്ഷേ, പ്രധാന നേതാക്കൾ മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിലേ നേതാക്കൾക്ക് എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിക്കാൻ കഴിയൂ. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി തുഷാർ പറഞ്ഞു.