തിരുവനന്തപുരം : ദേവീകുളം സബ് കളക്ടർ ഡോ. രേണു രാജിനെതിരെ മോശമായി സംസാരിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ നിയമസഭയുടെ പ്രവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന് സുധീരൻ കത്തെഴുതി.