വെള്ളനാട് : മദ്യലഹരിയിലായിരുന്ന മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. വെള്ളനാട് കുളക്കോട് കിഴക്കുംകര വീട്ടിൽ സദാശിവൻ( 65) ആണ് മകൻ സന്ദീപി (33) ന്റെ മർദ്ദനമേറ്റ് ആശുപത്രിയിൽ മരിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിൽ മദ്യപിച്ചെത്തിയ മകൻ സന്ദീപ് പിതാവിനെ മർദിച്ചതെന്ന് ആര്യനാട് പൊലീസ് പറയുന്നു.തലയ്ക്കു ഗുരുതര പരിക്കേറ്റ സദാശിവനെ വെള്ളനാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേും കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും തിരികെ വീട്ടിലേക്കുകൊണ്ടുപോയി. ഞായറാഴ്ച സദാശിവന് വീട്ടിൽവച്ച് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല . സന്ദീപിനെ ആര്യനാട് പൊലീസ് ചോദ്യം ചെയ്തുവരുന്നു.