മുടപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന അന്നശ്രീ പദ്ധതിക്ക് രണ്ട് വയസാകുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2017ലാണ് ഉച്ചഭക്ഷണ വിതരണമാരംഭിച്ചത്. ആരാധനാലയങ്ങൾ, സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീകൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, റോട്ടറി ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, അംഗൻവാടികൾ, മഹിളാപ്രധാൻ ഏജന്റുമാർ, ആശാവർക്കർമാർ, വ്യക്തികൾ എന്നിവരുടെ സഹായത്താലാണ് പദ്ധതി തുടർന്ന് വരുന്നത്. കഴിഞ്ഞ ദിവസം കിഴുവിലം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ.ഡി.എസാണ് ഭക്ഷണ പൊതികൾ എത്തിച്ചത്. വിതരണോദ്ഘാടനം കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വാർഡുമെമ്പർ ലിപിമോൾ, വി. വിജയകുമാർ, ജി. വ്യാസൻ, എൻ.എസ്. അനിൽ, ആർ.കെ. ബാബു, വാരിജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.11 മുതൽ 18 വരെ അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വര (പുത്തൻനട) ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഭക്ഷണമെത്തിക്കുന്നത്.