ആര്യനാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1984-85ബാച്ച് പത്താം ക്ലാസ് കൂട്ടായ്മയായ സംഗമത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധ്യേയമാകുന്നു. കൂട്ടായ്മയിൽ തങ്ങളുടെ സഹപാഠികൾക്ക് രോഗദുരിത്തിന് സഹായവും പുതിയ തലമുറയിലുള്ള കുട്ടികൾക്കായി അധുനിക ഹൈടെക് ക്സാസ് മുറികളും നിർമ്മിച്ചു നൽകി. കുട്ടികൾക്ക് ആവശ്യമായ പോഡിയം, ഫാൻ, വൈദ്യുതീകരണം, പെയിൻഡിംഗ്, പ്രൊജക്ടർ, എന്നിങ്ങനെയുള്ള സജ്ജീകരണങ്ങളും ക്ലാസ് മുറിയിൽ ഒരുക്കി.
സംഗമത്തിന്റെ നേതൃത്വത്തിൽ നാഗർകോവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബജാൻ സിംഗ് ആശുപത്രിയുമായി സഹകരിച്ച് നാട്ടുകാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വിദേശത്തുള്ള കൂട്ടുകാർ പരിപാടികളിൽ എത്തിച്ചേർന്നില്ലെങ്കിലും എല്ലാ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. മാത്രവുമല്ല സ്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 വിദ്യാർത്ഥികളുടെ പഠനച്ചെലവ് മുഴുവനായി ഏറ്റെടുക്കുക എന്ന ദൗത്യമാണ് സംഗമത്തിന്റെ അടുത്ത ലക്ഷ്യമെന്ന് സംഘാടകരായ അനിൽകുമാർ, പത്മകുമാരി, വേണുഗോപാലൻ എന്നിവർ പറയുന്നു.