vld-1-

വെള്ളറട: ബൈക്ക് മതിലിലിടിച്ച് മൈലച്ചൽ കോവിലുവിള കൃഷ്ണ ഭവനിൽ കൃഷ്ണൻകുട്ടി- പൊന്നമ്മ ദമ്പതികളുടെ മകൻ സുനിൽ കുമാർ (സന്തോഷ് - 36) മരിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ കുന്നത്തുകാൽ- പെരുങ്കടവിള റോഡിൽ ചാവടി ജംഗ്ഷനുസമീപം വീട്ടിന്റെ മതിലിൽ ബൈക്കിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന അയൽവാസിയായ ബിജു ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളേജിൽ. കവിതയാണ് ഭാര്യ .രണ്ടുമക്കൾ.