1

പൂവാർ: കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സെയിൽസ്മാൻമാരുടെ ശമ്പളം, കവാടക, കറണ്ട് ചാർജ്ജ് എന്നിവ സർക്കാർ വഹിക്കുക. റേഷൻ വ്യാപാരികളുടെ ശമ്പളം അതാതു മാസം 5-ാം തിയതിക്ക് മുമ്പ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന ധർണ എക്സ് എം.എൽ.എ. എ.ടി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് തലയൽ മധു മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ഉച്ചക്കട ശശികുമാർ ,പൊഴിയൂർ ആൻറണി, ജോൺ, രവികുമാർ, എം. ശ്രീകുമാരൻ നായർ, വിജയകുമാർ തുടങ്ങിയ സംഘടനാ നേതാക്കൾ ധർണയ്ക്ക് നേതൃത്വം നൽകി.