mp

കാട്ടാക്കട: ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിവലിൽ പാറശാല ബ്ലോക്ക് പഞ്ചായത്തിന് ചാമ്പ്യൻഷിപ്പ്. സമാപന സമ്മേളനവും സമ്മാനദാനവും ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്‌തു. സന്തോഷ് ട്രോഫി മുൻ വൈസ് ക്യാപ്‌ടൻ സീസൺ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വിജു മോഹൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. കെ.എൻ. ഹരിലാൽ, നെടുമങ്ങാട് മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാമചന്ദ്രൻ, മണികണ്‌ഠൻ, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, ഡെവലപ്മെന്റ് കമ്മീഷണർ പി.കെ. അനൂപ്, വാർഡ് മെമ്പർമാരായ ജി.ഒ. ഷാജി, ആർ. രാഘവലാൽ, പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറി ജോസഫ് ബിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

കായിക താരങ്ങളായ സീസൺ, ശ്രീദേവി, സുബിൻ എന്നിവരെ ആദരിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ്, ഫുട്ബാൾ, കബഡി മത്സരങ്ങളിൽ പാറശാല വിജയികളായി. വോളിബാളിൽ നെടുമങ്ങാട് ബ്ലോക്ക് വിജയികളായി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഏറ്റവും നല്ല മാർച്ച് പാസ്റ്റായി നെടുമങ്ങാട് ബ്ലോക്കിനെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം എസ്. സീസൺ, ഡോ. കെ.എൻ. ഹരിലാൽ എന്നിവർ നിർവഹിച്ചു.