ആറ്റിങ്ങൽ: കൈലാത്തുകോണം മാടൻനട ക്ഷേത്രത്തിലെ ഉത്സവം 12 മുതൽ 21 വരെ നടക്കും.ദിവസവും രാവിലെ 5 .30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,മഹാമൃത്യുഞ്ജയ ഹോമം,നവകകലശപൂജ,കലശാഭിഷേകം തുടങ്ങിയ പൂജകൾ നടക്കും..12 ന് രാവിലെ 8 ന് ഉത്സവ വിളംബര മേളം,9 ന് തൃക്കൊടിയേറ്റ്,9 .15 ന് സമൂഹ പൊങ്കാല,11 .30 ന് സമൂഹ സദ്യ,രാത്രി 8 .30 ന് നൃത്തനാടകം,13 ന് രാത്രി 8 .30 ന് നാടകം,14 ന് രാത്രി 7 ന് സത്സംഗ്, 8 .30 ന് കരോക്കെ ഗാനമേള,15 ന് വൈകിട്ട് 5 .30 ന് ഐശ്വര്യപൂജ,8 .30 ന് ഗാനമേള,16 ന് രാത്രി 8 .30 ന് നൃത്തനൃത്യങ്ങൾ,17 ന് രാവിലെ 11 .30 ന് അന്നദാനം, വൈകിട്ട് 7 ന് ആദ്ധ്യാത്മിക സമ്മേളനം. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.'ശ്രീ മഹാദേവനും ശ്രീനാരായണ ഗുരുദേവനും' എന്ന വിഷയത്തിൽ സജീവ് കൃഷ്ണൻ പ്രഭാഷണം നടത്തും.രാത്രി 9 ന് നാടകം,18 ന് രാത്രി 8 .15 ന് ഭക്തിഗാനസുധ,19 ന് രാവിലെ 9 ന് ആയില്യം ഊട്ട്,വിശേഷാൽ സർപ്പപൂജ,പുള്ളുവൻ പാട്ട്,രാത്രി 8 .15 ന് ശ്രീഭൂതബലി,20 ന് വൈകിട്ട് 5 ന് ഭഗവതിസേവ,രാത്രി 8 .30 ന് കോമഡി മെഗാഷോ,10 .30 ന് പള്ളിവേട്ട,21 ന് രാവിലെ 7 .30 ന് പാറക്കെഴുന്നള്ളത്ത്,രാത്രി 10 ന് ആറാട്ട് ബലി, ആറാട്ട് ഘോഷയാത്ര,പ്രത്യേക വിളക്ക് തുടർന്ന് തൃക്കൊടിയിറക്ക്,11 ന് ഗാനമേള.