കല്ലമ്പലം: ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പഠനോത്സവം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു.പി.ടി.എ പ്രസിഡന്റ് കെ. ഷാജി കുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയാറാക്കിയ മാഗസിനിന്റെ പ്രകാശനം ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. പഠനോത്സവത്തിന്റെ ലോഗോ ഹെഡ്മാസ്റ്റർ കെ.കെ.സജീവ് അനാവരണം ചെയ്‌തു.ഒറ്റൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രമീള ചന്ദ്രൻ,പ്രിൻസിപ്പൽ ആർ.പി.ദിലീപ്,വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ. മധു, ഡെപ്പ്യൂട്ടി എച്ച്.എം എസ്. സുമ,സെക്രട്ടറി മുഹമ്മദ് ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.സർഗം,കളിക്കളം, മാജിക് കോർണർ,താരകം തുടങ്ങി വ്യത്യസ്‌ത വേദികളിലായി കഴിവുകളുടെ അവതരണം നടന്നു.കുട്ടികൾ തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഗാനത്തോടെയാണ് പഠനോത്സവം ആരംഭിച്ചത്.