uefa-champions-league
uefa champions league

മാഞ്ചസ്റ്റർ യുണൈറ്റഡ്

Vs

പാരീസ് സെന്റ് ജെർമെയ്ൻ

(രാത്രി 1. 30 മുതൽ)

എം.എസ്. റോമ Vs എഫ്.സി. പോർട്ടോ

(രാത്രി 1.30 മുതൽ)

സോണി ടെൻ ചാനലിൽ ലൈവ്

ലണ്ടൻ : ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഇന്ന് നടക്കുന്ന ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ് ജെർമെയ്നെ നേരിടും. മറ്റൊരു ആദ്യപാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് എ.എസ്. റോമ പോർച്ചുഗീസ് ക്ളബ് എഫ്.സി. പോർട്ടോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ് മത്സരം. സോണി ടെൻചാനലുകളിൽ തത്സമയം കാണാം.

മാഞ്ചസ്റ്റർ യുണൈറ്റഡ്

* ഹൊസെ മൗറീന്യോ പരിശീലക സ്ഥാനത്തു നിന്ന് മാറിയശേഷം

ഒലേഗുണാർ

സോൾഷ്യറുടെ കീഴിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മികച്ച ഫോമിലുള്ള ഫ്രഞ്ച് താരം പോൾ പോഗ്ബയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുറുപ്പുചീട്ട്.

പോഗ്‌ബയ്ക്കൊപ്പം മാർക്കസ് റാഷ് ഫോർഡും ചേരുന്ന മുന്നേറ്റ നിര ഇംഗ്ളീഗ് ക്ളബിന് ആവേശം പകരുന്നു.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ഫോർഡിലാണ് മത്സരം.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റം. ജനുവരി 30ന് ബോർലിയുമായി സമനിലയിൽ പിരിഞ്ഞ ശേഷം പ്രിമിയർ ലീഗിൽ ബേൺലിയെയും ഫുൾഹാമിനെയും മാഞ്ചസ്റ്റർ കീഴടക്കിയിരുന്നു.

പി.എസ്.ജി

സൂപ്പർ താരങ്ങളായ നെയ്‌മറിന്റെയും എഡിൻസൺ കവാനിയുടെയും പരിക്ക് നൽകുന്ന ഞെട്ടലുമായാണ് പാരീസുകാർ മാഞ്ചസ്റ്ററിലേക്ക് വിമാനം കയറിയിരിക്കുന്നത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഏൻജൽ ഡി മരിയ ലോകകപ്പിലെ കൗമാരകുതിപ്പ് കൈലിയാൻ എംബാപെ, മാർക്കോ വെരാട്ടി തുടങ്ങിയവരിലാണ് ഇനി ഫ്രഞ്ച് ക്ളബിന്റെ പ്രതീക്ഷ.

ഗ്രൂപ്പ് റൗണ്ടിൽ ലിവർപൂളിനെയും റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും കീഴടക്കിയാണ് പാരീസ് പ്രീക്വാർട്ടറിലെത്തിയത്.

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ച പാരീസ് ഒരു തോൽവി വഴങ്ങിയിരുന്നു.

ഈ മാസമാദ്യം ഒളിമ്പിക് ലിയോണിനോടാണ് തോറ്റത്. അതിനുശേഷം രണ്ട് കളികളിൽ വിജയം കണ്ടു.