03

പോത്തൻകോട് : മംഗലപുരത്തെ ക്ലേ കമ്പനിയുടെ ഖനന കുളത്തിൽ ജീവനക്കാരൻ ചാ‌‌ടി മരിച്ചു. വാലിക്കോണം മഹേഷ് നിവാസിൽ മഹീന്ദ്രൻ, വിജി ദമ്പതികളുടെ മകൻ മഹേഷ് (21)ആണ് മരിച്ചത്. ക്ലെയിലെ കരാർ ജീവനക്കാരനായ മഹേഷ് സഹപ്രവർത്തകരുമായി തിങ്കളാഴ്ച ഉച്ച മുതൽ മംഗലപുരത്തെ ക്ലെ മൈനിങ് സ്ഥലത്ത് ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞ മഹേഷ്, കുളത്തിലേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരിൽ രണ്ടുപേർ ചാടി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും മഹേഷ് വെള്ളത്തിലേക്ക് താണുപോവുകയായിരുന്നു. രക്ഷിക്കാനിറങ്ങിയവരിൽ ഒരാൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മുണ്ടുകൾ കൂട്ടിക്കെട്ടി എറിഞ്ഞുകൊടുത്താണ് രക്ഷിച്ചത്. വാലിക്കോണത്തെ ഖനനം നിർത്തിവെച്ചിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് കാരണമാണ് മഹേഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.