പോത്തൻകോട്: അയിരൂപ്പാറ തേരുവിളയിൽ വൃദ്ധ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ . അയിരൂപ്പാറ തേരുവിള ഏതൻ ഹൗസിൽ ജസ്ലറ്റ് (58)ആണ് കഴിഞ്ഞ ദിവസം വീട്ടിൽ പൊള്ളലേറ്റ് മരിച്ചത്. മകളോടൊപ്പം തേരുവിളയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ മകളും മറ്റ് കുടുംബാംഗങ്ങളും വീട്ടിൽ ഇല്ലായിരുന്നു. പത്ത് മണിയോടെ വീട്ടിനുള്ളിൽ തീപ്പുക ഉയരുന്നതുകണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ജസ്ലറ്റിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: അനു, ദീപു