തിരുവനന്തപുരം: മൂന്നാർ പഞ്ചായത്തിന്റെ ഭൂമി കൈയേറ്റ വിഷയത്തിൽ എസ്.രാജേന്ദ്രൻ എം.എൽ.എ പൊതുജനമദ്ധ്യത്തിൽ തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് വ്യക്തമാക്കി ദേവികുളം സബ് കളക്ടർ രേണു രാജ് ചീഫ് സെക്രട്ടറി ടോം ജോസിനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവിനും റിപ്പോർട്ട് നൽകി. താൻ നിയമപ്രകാരമേ പ്രവർത്തിച്ചിട്ടുള്ളൂ. എം.എൽ.എ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തന്നെ സമ്മർദ്ദത്തിലാക്കി നിഷ്ക്രിയയാക്കാനാണ് എം.എൽ.എയുടെ ശ്രമം. ഹൈക്കോടതി വിധി ലംഘിച്ചതിനാണ് നടപടിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.