ഊന്നിൻമൂട് : കളീലിൽ വീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യയും ആർ.ഡി.എ
ഏജന്റുമായ സുശീലഅമ്മ (64) സ്കൂട്ടർയാത്രയ്ക്കിടെ വീണ് പരിക്കേറ്റ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മകൾക്കൊപ്പം സ്കൂട്ടറിന്റെപോകവെ ഊന്നിൻമൂട് ശാരദാമുക്കിൽ വച്ചാണ് അപകടം നടന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽകോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചു. സുശീല അമ്മ വർക്കല ബ്ളോക്ക് മഹിളാപ്രധാൻ ഏജന്റായി വർക്ക് ചെയ്യുകയായിരുന്നു. മക്കൾ: രാജി, രാജേഷ്. മരുമക്കൾ : സുനിൽകുമാർ, രമ്യ. സംസ്കാരം നാളെ വീട്ടുവളപ്പിൽ.