തിരുവനന്തപുരം: ദേവീകുളം സബ് കളക്ടർ ഡോ. രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്. രാജേന്ദ്രൻ എം.എൽ.എക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീകൾക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് ആര് സംസാരിച്ചാലും നടപടിയെടുക്കേണ്ടതാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ
എം.സി. ജോസഫെയ്ൻ പറഞ്ഞു. ഒരു ജനപ്രതിനിധി ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീക്കെതിരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ വനിതാ കമ്മീഷൻ ഗൗരവമായെടുക്കും. എം.എൽ.എക്കെതിരെയുളള കേസിൽ വനിതാ കമ്മീഷൻ മുഖം നോക്കാതെ സ്വാഭാവിക നടപടിക്രമങ്ങൾ പാലിക്കുമെന്നും അവർ വിശദീകരിച്ചു.