photo

 മൂന്ന് ഹെക്ടറിലേറെ വനം കത്തിനശിച്ചു

പാലോട്: പെരിങ്ങമ്മല വന മേഖലയിൽ വ്യാപക തീ പിടിത്തം. മൂന്ന് ഹെക്ടറിലേറെ അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷൻ കത്തി നശിച്ചു. ഇന്നലെ രാത്രി ഏഴോടെ ചെന്നല്ലിമൂട് ഭാഗത്ത് നിന്നാരംഭിച്ച തീ കല്ലണ, ഇയക്കോട്, മുല്ലച്ചൽ, ഇടിഞ്ഞാർ എന്നിവിടങ്ങളിൽ പടർന്നു പിടിക്കുകയായിരുന്നു. ജനവാസ മേഖലയായ കല്യാണികരിക്കകത്തെ വീടുകളിലും കൃഷിയിടങ്ങളിലും ആദിവാസി ഊരുകളിലും തീ പടരാതിരിക്കാൻ നാട്ടുകാർ ഏറെ പണിപ്പെട്ടു. വിതുരയിൽ നിന്ന് അഗ്നിശമന സേന ഇടിഞ്ഞാറിൽ എത്തിയെങ്കിലും കുന്നിൻചെരിവിലെ തീ കെടുത്താനായില്ല. രാത്രി വൈകിയും തീ കെടുത്താനായിട്ടില്ല. വനാതിർത്തിയിൽ ഫയർലൈൻ തെളിക്കാത്തതാണ് തീ പടർന്നു പിടിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.