miss
മിസിംഗ് പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരുവർഷത്തിനകം ഏറ്രവുമധികം പേരെ കാണാതായത് തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ. സ്ത്രീകളും കുട്ടികളുമുൾപ്പെടെ കാണാതായ 148 പേരെ ഇനിയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. കാണാതാവുന്ന പെൺകുട്ടികളിൽ അധികവും പ്രണയത്തിൽ കുടുങ്ങി വീട് വിട്ടുപോകുന്നവരാണെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാർക്കൊപ്പവും നാടുവിടുന്ന കുട്ടികളുമുണ്ട്. ശിഥിലമായ കുടുംബാന്തരീക്ഷവും മോശപ്പെട്ട ജീവിത സാഹചര്യങ്ങൾമൂലവും മനോദൗർബല്യങ്ങളാലും വീടുവിടുന്നവരും കാണാതായവരുടെ പട്ടികയിലുണ്ട്.

11,840 കേസുകൾ

ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വർഷം 11,840 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ പുരുഷന്മാരെയും (282) സ്ത്രീകളെയും (796) കുട്ടികളെയും (195) കാണാതായത് തിരുവനന്തപുരം റൂറൽ പരിധിയിലാണ്. ഇവരിൽ 187 പുരുഷന്മാരെയും 751 സ്ത്രീകളെയും 187 കുട്ടികളെയും പിന്നീട് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയിൽ 132 പുരുഷന്മാരെയും 385 സ്ത്രീകളെയും 101 കുട്ടികളെയുമാണ് കാണാതായത്. ഇവരിൽ 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 100 കുട്ടികളെയും പിന്നീട് കണ്ടെത്തി.

ഏറ്റവും കുറവ് പുരുഷന്മാരെയും (70) സ്ത്രീകളെയും (116) കാണാതായത് വയനാട് ജില്ലയിലാണ്. ഇവരിൽ 60 പുരുഷന്മാരെയും 111 സ്ത്രീകളെയും കണ്ടെത്തി. കൊച്ചി സിറ്റി പോലീസ് പരിധിയിലാണ് കുട്ടികളെ കാണാതായ കേസുകൾ ഏറ്റവും കുറവ്. കാണാതായ 21 പേരിൽ 20 പേരെയും കണ്ടെത്തി.

കാണാതായവർ (കഴിഞ്ഞ വർഷം)
12,453 പേർ
പുരുഷന്മാർ: 3,033
സ്ത്രീകൾ: 7,530
കുട്ടികൾ: 1,890

കണ്ടെത്തിയവർ
11,761 പേർ

പുരുഷന്മാർ: 2577

സ്ത്രീകൾ: 7350

കുട്ടികൾ: 1834

ജില്ല തിരിച്ച്

(കണ്ടെത്തിയവരുടെ എണ്ണം ബ്രാക്കറ്റിൽ)

തിരുവനന്തപുരം സിറ്റി - 618 (585)
തിരുവനന്തപുരം റൂറൽ - 1258 (1125)
കൊല്ലം സിറ്റി - 759 (721)
കൊല്ലം റൂറൽ - 814 (767)
പത്തനംതിട്ട - 744 (717)
ആലപ്പുഴ - 930 (920)
ഇടുക്കി - 505 (458)
കോട്ടയം - 774 (753)
കൊച്ചി സിറ്റി - 513 (489)
എറണാകുളം റൂറൽ - 779 (715)
തൃശൂർ സിറ്റി- 741 (712)
തൃശൂർ റൂറൽ - 695 (671)
പാലക്കാട് - 856 (821)
മലപ്പുറം - 642 (601)
കോഴിക്കോട് സിറ്റി - 403 (379)
കോഴിക്കോട് റൂറൽ - 651 (633)
വയനാട് - 244 (225)
കണ്ണൂർ- 503 (473)
കാസർകോട്- 299 (279)

''സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെടുത്തി പോർട്ടൽ സംവിധാനം വഴിയും അല്ലാതെയും കാണാതായവർക്കുള്ള തെരച്ചിൽ തുടർന്നുവരികയാണ്. പ്രണയത്തെതുടർന്ന് ഒളിച്ചോടുന്ന കുട്ടികളും സ്ത്രീകളുമാണ് കാണാതാവുന്നവരിൽ കൂടുതൽ. ഇവരെ കണ്ടെത്താൻ കഴിയുന്നുണ്ട്. വർ‌ഷങ്ങളായിട്ടും സൂചനയില്ലാത്ത ചില കേസുകളിൽ ഇപ്പോഴും അന്വേഷണം തുടർന്നുവരികയാണ്.

ഡി.അശോകൻ, ജില്ലാ നോഡൽ ഓഫീസർ, മാൻമിസിംഗ് ട്രേസിംഗ് യൂണിറ്ര്.