gg

നെയ്യാറ്റിൻകര: നഗരസഭാ ബഡ്ജറ്റ് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിന്റെ തനിയാവർത്തനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് പാർലമെൻഡറി പാർട്ടി ലീഡർ ലളിതടീച്ചറിന്റെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന ധർണയിൽ സലീം, എൽ.എസ്. ഷീല, നിർമ്മലാദേവി, അജിത, അശ്വതി, ജ്യോതി വർഗീസ്, സുരേഷ്, സുകുമാരി, സുനിത എന്നിവർ പ്രസംഗിച്ചു.