കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ടൗൺ റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമവും വാർഷികവും കഴക്കൂട്ടം പ്രസ് ക്ളബ് പ്രസിഡന്റും കേരളകൗമുദി കഴക്കൂട്ടം ലേഖകനുമായ ജി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം അണ്ടൂർക്കോണം വാർഡംഗം ശിവപ്രസാദ് നിർവഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ പോത്തൻകോട് സി.ഐ ഷാജി മുതിർന്നവരെ ആദരിക്കുകയും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകുകയും ചെയ്തു. സി.എസ്.സി.ഡി കൊട്ടാരക്കര ലക്ചറർ സമീറ .ആർ ആരോഗ്യവും സമീകൃതാഹാരവും എന്ന വിഷയത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. വെള്ളൂർ വാർഡംഗം ജയചന്ദ്രൻ, ഫോറം പ്രസിഡന്റ് കാസിംപിള്ള, പി.ടി.ആർ.എ സെക്രട്ടറി സൈനംകുട്ടി, സ്ഥാപക പ്രസിഡന്റ് എൻ.എ. മജീദ് എന്നിവർ പങ്കെടുത്തു.